Tuesday, January 27, 2009

രാജ്മ മസാല /വന്‍ പയര് മസാല

ആവശ്യം ഉള്ള സാധനങ്ങള്‍
രാജ്മ / വന്‍ പയര് -100 ഗ്രാം
സവാള -2 എണ്ണം
പച്ചമുളക് - 3 എണ്ണം
തക്കാളി - 2
ഇന്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 2 -3 അല്ലി
കുരുമുളക് - 3-4
എണ്ണ - ആവശ്യത്തിനു
ജീരകം - 1/4 ടി സ്പൂണ്‍
കരിയപ്പില - ഒരു തണ്ട്‌

ഗരം മസാല പൊടിച്ചത് - 1/2 ടി സ്പൂണ്‍
മല്ലി പൊടി - 1/2 ടി സ്പൂണ്‍
തേങ്ങ പാല്‍ - 1/2 കപ്പു (നിര്‍ബന്ധമില്ല)
മഞ്ഞള്‍ - ആവശ്യത്തിന്
ഉപ്പു - ആവശ്യത്തിന്

പാചക വിധം
1. രാജ്മ /വന്‍പയര്‍ തലെയ്ന്നു വെള്ളത്തില്‍ കുതിരാന്‍ ഇടുക.
2 ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ച് ജീരകം ഇട്ട് ചെറുതായി മൂത്ത് വരുമ്പോള്‍ സവാള അറിഞ്ഞത് ,ഇട്ട് ഒന്ന് വഴറ്റി അതിനു ശേയ്ഷം ഇന്ചി, കുരുമുളക്,വെയ്ലുതുള്ളി, പച്ചമുളക് ,കരിവേയ്പ്പില ഇവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക.
3. ഇതില്‍ അതിനു ശേയ്ഷം ഗരം മസാലയും,മല്ലി പൊടിയും ചെയ്ര്‍ത്തു ഒന്ന് കൂടി വഴറ്റുക.
4. മാസലയുടെയ് പച്ച മണം മാറുമ്പോള്‍ തക്കാളി ചെയ്ര്‍ത്തു നന്നായി ഇളക്കുക.
5. ഇതി നൊപ്പം പയറും ചെയ്ര്‍ക്കാവുന്നതാണ്.

6. ഇനി ചേര്‍ത്ത് ഇളക്കി, പാകത്തിന് ഉപ്പും വെള്ളവും ആയി 5 മുതല്‍ 10 മിനിട്ട്‌ വരെ തീയില്‍ (മീഡിയം)വെയ്ച്ചതിനു ശേയ്ഷം ഉപയോഗിക്കാവുന്നതാണ്.

Thursday, January 22, 2009

ചീരപ്പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍
1.ചീരചെറുതയി അരിഞ്ഞത്: 1 കപ്പ്.
2.വെളിച്ചെണ്ണ:3 വലിയ സ്പ്പൂണ്‍
3.ചുവന്ന ഉള്ളി അരിഞ്ഞത്: 3 വലിയ സ്പ്പൂണ്‍
4.പച്ചമുളക് അരിഞ്ഞത്: 3 ടിസ്പ്പൂണ്‍

5.തെങ്ങ ചിരവിയത്: 1/4 കപ്പ്
6.പുളിയില്ലാത്ത തൈര്: 1 കപ്പ് (അധികം പുളിയില്ലാതത്)
7.കടുക്, ഉഴുന്നു പരിപ്പ്, ജീരകം: 1/2 ടീസ്പൂണ്‍ വീതം
8.കറിവേപ്പില : 1 തണ്ട്.
9.വറ്റല്‍ മുളക്: 2 എണ്ണം (കഷ്ണമാക്കിയത്)
10.വെള്ളം, ഉപ്പ് പാകത്തിന്ന്.


തയ്യാറാക്കുന്ന വിധം:
ഒരു വലിയ സ്പ്പൂണ്‍ വെളിച്ചെണ്ണ ചുടാകുമ്പോള്‍ ചുവന്ന ഉള്ളി അരിഞ്ഞത്,പച്ച് മുളക് അരിഞ്ഞത്,തെങ്ങ ചിരവിയത് എന്നിവ വെള്ളം തോരുന്നതുവരെ വഴറ്റണം. പിന്നീട് ചീര ഇട്ട് ഉപ്പും വെള്ളവും ചേര്‍ത്ത് പാകത്തിന്ന് വെന്തു കഴിയുമ്പോള്‍ വാങ്ങി തണുത്തതിനു ശേഷം തൈര് ഒഴിക്കുക്. ബാക്കി ചേരിവകള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ചീര തൈരും ചേര്‍ത്തു വെച്ചതില്‍ ചെര്‍ക്കുക.

Tuesday, January 20, 2009

മത്തങ്ങാ ഓലന്‍

ആവശ്യമുള്ള സാധനങ്ങള്‍:
1. മത്തങ്ങാ കനം കുറച്ച് രണ്ടു വിരല്‍വീതിയില്‍ കഷണങ്ങളാക്കിയത് - നാലുകപ്പ്
2. വന്‍പയര്‍ വേവിച്ചത് - ഒരു കപ്പ്
3. മുളകു പൊടി - ഒരു ചെറിയ സ്പൂണ്‍
ജീരകം - അല്പം
4. പച്ചമുളക് കീറിയത് - പത്തെണ്ണം.
5. ചുവന്നുള്ളി - പന്ത്രണ്ട് എണ്ണം
6. തേങ്ങാ പാല്‍ - രണ്ടു കപ്പ്
7. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍
8. കറിവേപ്പില - കുറച്ച്

തയ്യാറാക്കുന്ന വിധം:
മത്തങ്ങാ കഷണങ്ങളാക്കിയത്, ഒരു പാത്രത്തിലാക്കി മുളകുപൊടിയും, ജീരകവും കൂടി നേര്‍മ്മയായി അരകല്ലില്‍ വച്ച് അരച്ചു കലക്കി പാകത്തിന് ഉപ്പുനീരും വെള്ളവും പച്ചമുളക്, ചുവന്നുള്ളി ഇവയും ചേര്‍ത്ത് വേവിക്കുക. വെന്ത് വെള്ളം നന്നായി വറ്റുമ്പോള്‍, പിഴിഞ്ഞെടുത്ത തേങ്ങാപ്പാലും ചേര്‍ത്ത് തിളപ്പിച്ച്, വേവിച്ചു വച്ചിരിക്കുന്ന പയറും, കറിവേപ്പില അടര്‍ത്തിയതും ഇട്ട് ചെറിയ തീയില്‍ കുറുകി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വാങ്ങി ചെറുചൂടോടെ ഉപയോഗിക്കുക.

Sunday, January 18, 2009

മത്തങ്ങ-മുരിങ്ങക്കായ ഡ്രൈ കറി

വേണ്ട ചേരുവകള്‍
മത്തങ്ങ-1/4 കിലോ
മുരിങ്ങക്കായ-3
സബോള-2
തക്കാളി വലുതു-1
കടുകു-1 സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1/4 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
തേങ്ങ ചിരവിയതു- 1/4 മുറി
പച്ചമുളകു-2കറിവേപ്പില

ചെയ്യേണ്ട വിധം
മല്ലിയില, ഉപ്പു, പാചക എണ്ണ മത്തങ്ങയും മുരിങ്ങക്കായും കഴുകി കഷ്ണങ്ങളാക്കി അപ്പച്ചെമ്പില്‍ വച്ചു ഒന്നു ആവിയില്‍ വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടായാല്‍ കടുകു പൊട്ടിച്ചു , ഉള്ളി വഴറ്റി, പച്ചമുളകു, കറിവേപ്പില ഇട്ടു, മുളകുപൊടി, മഞ്ഞള്‍ പ്പൊടി , മല്ലിപ്പൊടിചേര്‍ത്തു ഉപ്പും ഇടുക. അല്പം ഫ്രൈ ആയാല്‍ നാളികേരം ചിരകിയതും ഇട്ടു ഫ്രൈ ചെയ്യുക. തക്കാളി ചെറുതായരിഞ്ഞതും മല്ലിയില അരിഞ്ഞതും ചേര്‍ത്തു വഴറ്റി അതിലേയ്ക്കു മത്തങ്ങയും മുരിങ്ങക്കായയും വേവിച്ചതു ചേര്‍ത്തു പതുക്കെ ഇളക്കി നന്നായി യോജിപ്പിച്ചെടുക്കുക.

Wednesday, January 14, 2009

നേന്ത്രപ്പഴ പായസം

ചേരുവകള്‍:
നേന്ത്രപ്പഴം നന്നായി പഴുത്തത്‌ - 1 കി ഗ്രാം
ശര്‍ക്കര - 500 ഗ്രാം
പാല്‍ - 500 ml
നാളികേരം - 3 എണ്ണം
ഏലക്ക - 10 ഗ്രാം
അരിപ്പൊടി - 150 ഗ്രാം
നെയ്യ്‌ - 30 ഗ്രാം
കശുവണ്ടി , മുന്തിരി - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം
1. ചിരകിയ നാളികേരം പിഴിഞ്ഞ്‌ ഒന്ന് രന്ദ്‌ മൂന്ന് പാലുകള്‍ വേറെ വേറെ മാറ്റി വെക്കുക.
2. പാലും അരിച്ച അരിപ്പൊടിയും ചേര്‍ത്ത്‌ പത്ത്‌ ഗ്രാം നെയ്യും കലക്കി അടുപ്പത്ത്‌
വെച്ച്‌ വെള്ളമൊഴിച്ച്‌ കുറുകുമ്പോള്‍ രന്ദാം പാല്‍ ചേര്‍ക്കുക.
3. ശര്‍ക്കര അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ ചൂടാക്കി അരിച്ചെടുത്ത്‌ പാനിയാക്കണം.
4. പിന്നീട്‌ ഒരു കലത്തില്‍ മൂന്നാം പാല്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കുക.
5. തിളക്കുമ്പോള്‍ തൊലി കളഞ്ഞ്‌ കഴുകി വൃത്തിയാക്കിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ്‌ തിളക്കുന്ന മൂന്നാം പാലില്‍ ചേര്‍ക്കണം.
6. പഴം വെന്താല്‍ ശര്‍ക്കര പാനിയും രന്ദാം പാലും ഒഴിച്ച്‌ ഇളക്കണം.
7. കുറുകുമ്പോള്‍ ഒന്നാം പാലും ഏലക്കായും ചേര്‍ത്തിളക്കി വെയ്ക്കുക.
8. ബാക്കി നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത്‌ നെയ്യോടുകൂടി പായസത്തില്‍ ചേര്‍ക്കണം. തണുക്കുമ്പോള്‍ പാകമായിരിക്കും.

Tuesday, January 13, 2009

കാളന്‍

ചേരുവകള്‍:
1. നേന്ത്രക്കായ്‌ 2 എണ്ണം.
2. മോര്‌ 1 ലിറ്റര്‍.
3. പച്ചമുളക്‌ 5 എണ്ണം
4. മഞ്ഞള്‍ പൊടി 1 റ്റീസ്പൂണ്‍
5. തേങ്ങാ ചിരകിയത്‌ 1/4 കപ്പ്‌.
6. ചെറിയ ഉള്ളി 4 എണ്ണം
7. ജീരകം 1/2 റ്റീസ്പൂന്‍
8. ഉലുവാ 1/4 റ്റീസ്പൂന്‍
9. കടുക്‌ 1 റ്റീസ്പൂണ്‍
10. കറിവേപ്പില

തയ്യാറാക്കുന്ന വിധം
1. നെന്ത്രക്കായ്‌ ചെറിയ കഷണങ്ങളായി നീളത്തില്‍ മുറിച്ചു മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ നന്നായി വേവിക്കുക.

2. തേങ്ങാ ചിരവിയത്‌, ചെറിയ ഉള്ളി, പച്ച മുളക്‌, ജീരകം, മഞ്ഞള്‍ പൊടി എന്നിവ നല്ലതുപോലെ അരച്ച്‌ വെന്ത നേന്ത്രക്കായുടെ കൂടെ നന്നായി ചേര്‍ത്തിളക്കുക.
3. ഇതില്‍ മോരു ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കുക. (ചെറു ചൂടില്‍ അടുപ്പത്ത്‌ വച്ച്‌.)
4. മോരു പതഞ്ഞു വരുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക്‌.
5. കടുക്‌ പൊട്ടിച്ചു ഉലുവായും കറിവേപ്പിലയും മൂപ്പിച്ചു ഇതില്‍ ചേര്‍ക്കുക.

Sunday, January 11, 2009

പച്ചക്കടുമാങ്ങാക്കറി

ആവശ്യമുള്ള സാധനങ്ങള്‍:
പച്ചമാങ്ങ-1
പച്ചമുളകു-5
തേങ്ങ ചിരവിയതു-1 മുറി
കറിവേപ്പില-2-3 ഇല
കടുകു-1/2 റ്റീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
1. മാങ്ങ ഒന്നു തൊലി ചെത്തി വലിയ കഷണമാക്കി വയ്ക്കുക.
2. നാളികേരം ചിരകി, മുളകും കൂട്ടി നന്നായി അരച്ചെടുത്തു
3. അതില്‍ത്തന്നെ മാങ്ങയുടെ കഷ്ണങ്ങള്‍ ഇട്ടു ചെറുതായി അരച്ചു, പച്ചക്കടുകു, കറിവേപ്പില എന്നിവ ചേര്‍ത്തു ഒന്നു ചതച്ചു ആവശ്യത്തിനു പുളിയുള്ള മോരോ തൈരോ ചേര്‍ത്തു ഉപ്പും ഇട്ടു ഇളക്കുക.

Thursday, January 8, 2009

സാമ്പാര്‍

ചേരുവകള്‍
തുവരപരിപ്പ്‌ - 1 ഗ്ലാസ്‌
വെണ്ടക്കാ - 6
മുരിങ്ങാക്കായ - 2
മല്ലി - 1 ടേബിള്‍ സ്പൂണ്‍
കടല‍പരിപ്പ്‌ - 1 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
മുളക്‌ - 5
കായം - ചെറിയ കഷ്ണം
പുളി - ചെറുനാരങ്ങ വലുപ്പത്തില്
‍വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക്‌ - 1 ടീ സ്പൂണ്‍
മുളക്പൊടി - 1 ടീ സ്പൂണ്‍
കറിവേപ്പില - 2 കൊത്ത്‌

പാകം ചെയ്യേണ്ട വിധം
1.തുവരപരിപ്പ്‌ കഴുകി പാകത്തിന്‌ വെള്ളമൊഴിച്ച്‌ മഞ്ഞപ്പൊടിയും ചേര്‍ത്തു വേവിക്കുക.
മല്ലി, മുളക്‌, കായം, ഉലുവ, കടലപരിപ്പ്‌ ഇവ കുറച്ച്‌ വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ വറുത്ത്‌ അരയ്ക്കുക.
2.വെണ്ടക്ക്‌ നുറുക്കി കുറച്ചു വെളിച്ചെണ്ണ്‍ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ വാട്ടിവെയ്ക്കുക.
വീണ്ടും പരിപ്പ്‌ അടുപ്പത്ത്‌ വെച്ച്‌ പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.
3.കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച്‌ കറിവേപ്പിലയും കൊത്ത്മല്ലിയും ഇടുക.
4.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ കറിവേപ്പില ഇട്ട്‌ താളിക്കുക.
5.പുളി അധികം വേണമെങ്കില്‍ തിളക്കുമ്പോള്‍ 2 തക്കാളി നുറുക്കി ഇട്ടാല്‍ നന്നയിരിക്കും.

Monday, January 5, 2009

മത്തങ്ങാ കറി

ചേരുവകകള്‍:
മത്തങ്ങ (ചെറുത്‌ )-ഒന്ന്
സവാള അരിഞ്ഞത്- കാല്‍ കപ്പ്‌
പച്ച മുളക് -നാല്
ജീരകം-കാല്‍ ടീ സ്പൂണ്‍
വറ്റല്‍ മുളക്-മൂന്ന്‌
ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
കടുക്-അര ടീ സ്പൂണ്‍
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ ടീ സ്പൂണ്‍
ഉപ്പു-പാകത്തിന്


ചെയ്യേണ്ട വിധം
1. മത്തങ്ങ ചെറുതായി അരിഞ്ഞതും,സവാളയും ,മഞ്ഞള്‍ പൊടിയും അല്പം വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.
2. മത്തങ്ങ നന്നായി ഉടയണം.
3. ചീന ചട്ടിയില്‍ എണ്ണയൊഴിച്ച് ,കടുകും,ചുവന്നുള്ളിയും ,വറ്റല്‍ മുളകും,ജീരകവും(ജീരക പൊടിയാണെങ്കില്‍ നന്ന്)മൂപ്പിക്കുക.
4. കറിവേപ്പിലയും ഇടണേ.നന്നായി വെന്തുടഞ്ഞ മത്തങ്ങയിലേക്ക് ഇത് ചേര്‍ത്ത് ഇളക്കുക.
5. മത്തങ്ങ കറി തയ്യാറായിരിക്കുന്നു. അല്പം തേങ്ങ ചിരകിയത് വറുത്തു കറിക്ക് മേലെ തൂവിയാല്‍ രുചി കൂടും.

Saturday, January 3, 2009

വെള്ളയപ്പം

ആവശ്യമുള്ള സാധനങ്ങള്‍
1.വറുത്ത അരിപ്പൊടി-250 ഗ്രാം
2.കള്ള്‌- 1 കപ്പ്‌
3.റവ അല്ലെങ്കില്‍ അരിപ്പൊടി തെള്ളിയതില്‍ നിന്ന്‌ കിട്ടുന്നതരി - ഒന്നര കപ്പ്‌
വെള്ളം-ഒന്നര കപ്പ്‌
4.തേങ്ങ ചിരകിയത്‌- 2 കപ്പ്‌
5.പഞ്ചസാര-പാകത്തിന്‌
6.ഉപ്പ്‌-പാകത്തിന്‌
7.ചുവന്നുള്ളി-2 അല്ലി

തയാറാക്കുന്ന വിധം

1. അരിപ്പൊടി കള്ളൊഴിച്ചു കുഴച്ചു വയ്‌ക്കുക.
2. റവ വെള്ളത്തില്‍ കട്ടയില്ലാതെ കലക്കി ചെറുചൂടില്‍ കുറുക്കിയെടുത്ത്‌ ചൂടാറാന്‍ വയ്‌ക്കുക.
3. തേങ്ങ ചിരവിയത്‌ പകുതി പിഴിഞ്ഞു കട്ടിപ്പാല്‍ തയാറാ ക്കുക.
4. ബാക്കി തേങ്ങ ഏഴാമത്തെ ചേരുവ ചേര്‍ത്തരയ്‌ക്കണം.
5. അരിപ്പൊടി കുഴച്ചുവച്ചതില്‍ റവ കുറുക്കിയതു ചേര്‍ത്തു കുഴയ്‌ക്കുക.
6. ആവശ്യത്തിനു തേങ്ങാപ്പാല്‍ ചേര്‍ത്തു നീറ്റുക.
7. തേങ്ങ അരച്ചതു ചേര്‍ത്തു പാകത്തിനു പഞ്ചസാരയും ഉപ്പും ചേര്‍ത്തു പൊങ്ങാന്‍ വയ്‌ക്കുക.
8. പിന്നീട്‌ ദോശമാവിന്റെ അയവില്‍ കലക്കിയ മാവെടുത്തു ദോശക്കല്ലിലോ നോണ്‍ സ്‌റ്റിക്കിലോ അപ്പം ചുട്ടെടുക്കുക.

Thursday, January 1, 2009

സ്വാഗതം

പാചകലോകത്തേക്ക്‌ എല്ലാവര്‍ക്കും സ്വാഗതം.

എന്റെ പരീക്ഷണങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ചില പാചകക്കുറിപ്പുകളും ഞാനിവിടെ ചേര്‍ക്കുന്നു.