Thursday, February 12, 2009

എരിശ്ശേരി

ചേരുവകള്‍:
നേന്ത്രക്കായ - 5
ചേന - 500 ഗ്രാം
നാളികേരം വലുത്‌ - 2
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി - 10 ഗ്രാം
കുരുമുളകുപൊടി - 25 ഗ്രാം
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
കടുക്‌ - 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
1.ചേന, നേന്ത്രക്കായ തൊലികളഞ്ഞ്‌ ചെറിയ കഷ്ണങ്ങളാക്കി കഴുകിവെക്കുക.
2. കഷ്ണങ്ങള്‍ക്ക്‌ മിതെ നില്‍ക്കത്തക്ക വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വെക്കുക.
മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത്‌ തിളപ്പിച്ച്‌ കഷ്ണങ്ങള്‍ വേവിക്കുക.
3. ഒന്നര നാളികേരം ചിരകിയതും ജീരകവും കൂടി അരയ്ക്കുക. വളരെ നന്നയി അരക്കണ്ട.
വെന്തകഷ്ണത്തില്‍ ഉപ്പും നാളികേരം അരച്ചതും ചേര്‍ത്ത്‌ 10 മിനിറ്റ്‌ ഇളക്കി തിളപ്പിക്കുക.
വാങ്ങി വെച്ച്‌ ഇളക്കണം.
4. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുകിട്ട്‌ ഇളക്കിപൊട്ടിയാല്‍ ചിരകിവെച്ച അരനാളികേരം ഇട്ട്‌ നന്നായി ഇളക്കി ചുവപ്പു നിറമാകുമ്പോള്‍ വാങ്ങി കഷ്ണത്തില്‍ ചേര്‍ക്കുക.

Wednesday, February 11, 2009

ചക്ക പുഴുക്ക്


ചേര്‍ക്കേണ്ടവ‍:
1. ചക്കച്ചുള അടര്‍ത്തിയെടുത്തു ചകിണിയും കുരുവും നീക്കം ചെയത ശേഷം ചെരുതായരിയുക.
ഇങ്ങനെ അരിഞ്ഞത് - ഇടത്തരം വലിപ്പമുള്ള ഒരു ചക്കയുടെ പകുതി
2. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
3. തേങ്ങ - ഒരെണ്ണം
4. ജീരകം - ഒരു ടീസ്പൂണ്
5. ‍വെളുത്തുള്ളി - 8 അല്ലി
6. പച്ചമുളക് - 5 എണ്ണം
7. കറിവേപ്പില - 3 തണ്ട്
8. വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
9. ഉപ്പു - പാകത്തിന്

ഉണ്ടാക്കുന്ന വിധം:
1. അരിഞ്ഞെടുത്ത ചക്കചുള മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.
2. നന്നായി വെന്ദാല് തേങ്ങ,ജീരകം,വെളുത്തുള്ളി,പച്ചമുളക് ഇവ നന്നായി ചതച്ച് (തോരന്റെ
പാകത്തില്‍)വെന്ത ചക്കയോടൊപ്പം ചേര്‍ക്കുക.
3. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നന്നായിളക്കി യോജിപ്പിക്കുക.
4. ഇനി തീ കുറച്ചു അടച്ചുവച്ചു 2 മിനിറ്റ് ചൂടാക്കുക.

ചക്കപ്പുഴുക്ക് റെഡി !!!

Monday, February 9, 2009

വെള്ളുള്ളി രസം

ചേര്‍ക്കേണ്ട ഇനങ്ങള്‍.
തുവരപ്പരിപ്പ് - 125 ഗ്രാം
വെളുത്തുള്ളി - 1 കപ്പ്
പുളി - 3/4 നാരങ്ങാ വലിപ്പം
കടുക് - 1 ടീ സ്പൂണ്‍
നെയ്യ് - 1 ടീ സ്പൂണ്‍
പച്ചമുളക് - 3 എണ്ണം
മല്ലി - 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
കുരുമുളക് - 1/2 ടീ സ്പൂണ്‍
കടലപ്പരിപ്പ് - 1 ടീ സ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കായം - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം
1.ആദ്യം പരിപ്പ് വേവിച്ചുടയ്ക്കുക.
2.കാല്‍ ലിറ്റര്‍ പുളിനീരില്‍ കായവും, വെളുത്തുള്ളിയും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.
3.പിന്നീട് ജീരകം ഒഴികെയുള്ള ചേരുവകള്‍ വറുത്ത്, ജീരകം ചേര്‍ത്തു പൊടിയ്ക്കുക.
4.കുറച്ച് വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി ഇത് തിളക്കുന്ന രസത്തില്‍ ചേര്‍ക്കുക.
5.അഞ്ച് മിനിറ്റ് ചെറുതീയില്‍ വെച്ച് കുറച്ചുനേരം കൂടി തിളപ്പിക്കുക.
6.രസം തിളച്ചുപൊങ്ങുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍ നിന്ന് വാങ്ങണം.
7.ഒരു ടീസ്പൂണ്‍ നെയ്യില്‍ പച്ചമുളകും കടുകുമിട്ട് വറുത്തുകോരി രസത്തില്‍ ചേര്‍ക്കുക.

Thursday, February 5, 2009

മാങ്ങ - ചക്ക അവിയല്‍

ചേരുവകള്‍
ചക്കക്കുരു - 15 എണ്ണം
മുരിങ്ങയ്ക്കാ - 4 എണ്ണം
മാങ്ങ - 2 എണ്ണം
പച്ചമുളക്‌ - 8 എണ്ണം
മഞ്ഞള്‍പ്പൊടി - 2 സ്പൂണ്‍
മുളകുപൊടി - 3 സ്പൂണ്‍
തേങ്ങാ ചുരണ്ടിയത്‌ - 4 കപ്പ്‌
ജീരകം - 3 സ്പൂണ്
‍വെള്ളുത്തുള്ളി - 4 അല്ലി
കറിവേപ്പില - 3 കൊത്ത്‌
കുരുമുളക്‌ - 1 സ്പൂണ്‍
വെള്ളിച്ചെണ്ണ - 4 സ്പൂണ്‍

പാചകം ചെയ്യുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞ്‌ നീളത്തില്‍ നാലായി കീറുക.
പച്ചമുളക്‌ കീറിയിടുക.
ചക്കച്ചുള നീളത്തില്‍ കീറിയതും ചക്കക്കുരു അരിഞ്ഞുവച്ചതും പച്ചമുളക്‌ കീറിയതും കൂടി
പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിയ്ക്കുക.

പകുതി വെന്തുവരുമ്പോള്‍ മാങ്ങ അരിഞ്ഞ്‌ ചെറിയ കഷണങ്ങളാക്കി അതിലിടുക.
മുളകുപൊടി, ജീരകം, വെള്ളുത്തുള്ളി, കറിവേപ്പില തേങ്ങ എന്നിവ അവിയല്‍ പരുവത്തില്‍ അരച്ച്‌ കഷണത്തിലിട്ട്‌ ഇളക്കുക.
ഒന്നു തിളച്ചുവരുമ്പോള്‍ കുരുമുളകുപൊടി ചേര്‍ക്കുക.
നല്ലവണ്ണം വെന്തുവരുമ്പോള്‍ വെള്ളിച്ചെണ്ണ ഒഴിച്ച്‌ കറിവേപ്പിലയുമിട്ട്‌ വാങ്ങിവച്ച്‌ ഉപയോഗിയ്ക്കാം.