Thursday, April 30, 2009

മാമ്പഴ പച്ചടി

ചേരുവകള്‍
മാമ്പഴം - 1/4 കിലോ
വറ്റല്‍ മുളക് - 3
കടുക് - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
തേങ്ങ ചിരകിയത് - 1 1/2 കപ്പ്
തൈര് - 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ചക്കക്കുരു നന്നായി വേവിച്ച് ഉടച്ച് അതില്‍ മുളകും മാങ്ങയും വെള്ളരിക്കയും ചേര്‍ത്ത് വേവിക്കുക.
വെന്തു കഴിഞ്ഞാല്‍ തേങ്ങയും ജീരകവും അരച്ചു ചേര്‍ത്തിട്ട് പതഞ്ഞു കഴിഞ്ഞാല്‍ വാങ്ങുക.
മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ താളിക്കുക. ചൂടാറും മുന്‍പ് ഉപയോഗിക്കുക.

ഉള്ളി തീയല്‍

ചേരുവകള്‍:
ചെറിയ ഉള്ളി (ചുവന്നുള്ളി) കാല്‍കിലോ
തേങ്ങാ ചിരവിയത്‌ കാല്‍ കപ്പ്‌
മുളക്‌ പൊടി -1 ടീസ്പൂണ്‍
മല്ലി പൊടി - മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്‌
വാളന്‍ പുളി 1 എണ്ണം
എണ്ണ 20ml

തയ്യാറാക്കുന്ന വിധം:
ഉള്ളി രണ്ടു മൂന്നു കഷണങ്ങളായി നുറുക്കുക.നുറുക്കിയ ഉള്ളി നന്നായി വഴട്ടിയെടുക്കുകതേങ്ങാ ചിരവിയത്‌ light brown നിറമാകുന്നതുവരെ ഫ്രൈംഗ്‌ പാനില്‍(ചീന ചട്ടിയില്‍) വറത്തെടുക്കുക.

വറുത്ത തേങ്ങയിലേക്കു്‌ മുളക്‌ പൊടി, മല്ലിപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌, golden brown നിറമാകുന്നത്‌ വരെ ഇളക്കി വറുത്തെടുക്കുക.
വറുത്തെടുത്തത്‌ തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.
ഈ അരപ്പും വാളന്‍പുളി 1/4 ഗ്ലാസ്സ്‌ വെള്ളത്തില്‍ കലക്കിയതും വഴറ്റിയ ഉള്ളിയിലേയ്ക്കു ചേര്‍ത്ത്‌, ചെറുതായി തിളച്ചതിനുശേഷം വാങ്ങി വയ്ക്കുക.

അവിയല്‍

ചേരുവകള്‍:
1. തക്കാളി 2 എണ്ണം
2. ഉരുളക്കിഴങ്ങ്‌ 2 എണ്ണം
3. വെണ്ടക്ക 3 എണ്ണം.
4. വഴുതനങ്ങ 1 എണ്ണം
5. ചേമ്പ്‌ 2 എണ്ണം
6. ചേന 200 gm
7. വെള്ളരിക്ക 1/4 എണ്ണം
8. പച്ച മാങ്ങ ഒരു കഷണം
9. നേന്ത്രക്കായ 1 എണ്ണം
10. കാരറ്റ്‌ 2 എണ്ണം
11. പപ്പായ 1/4 എണ്ണം
12. മുരിങ്ങക്കോല്‌ 2 എണ്ണം
13. തേങ്ങാ ചിരകിയത്‌ 1/2 കപ്പ്‌
14. പച്ചമുളക്‌ 6 to 8 എണ്ണം
15. ചെറിയ ഉള്ളി 6 എണ്ണം.
16. ചെറിയ ജീരകം 1 ടീസ്പൂണ്‍
17. മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
18. കറിവെപ്പില ഒരു തണ്ട്‌.
19. വെളിച്ചെണ്ണ 20ml.

തയ്യാറാക്കുന്ന വിധം:
1. ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള പച്ചക്കറികള്‍ നന്നായി കഴുകി ചെറുതായി മുറിച്ച്‌, ഉപ്പു ചേര്‍ത്ത്‌ വേവിച്ചെടുക്കുക.

2. 13 മുതല്‍ 17 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍ മതി)
3. വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത്‌ നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക്‌ വെളിച്ചെണ്ണ ഒഴിച്ച്‌ വാങ്ങി വയ്ക്കുക.

Saturday, April 4, 2009

നേന്ത്രക്കായ മോരുകറി

ചേരുവകള്‍:
നേന്ത്രക്കായ - ഒന്ന്, നാലാക്കി, ചീന്തി അധികം വലുപ്പവും, അധികം ചെറുപ്പവും അല്ലാതെ കഷണങ്ങളാക്കിയത്. തൊലി കളയേണ്ട കാര്യമില്ല.
അധികം വലുപ്പമില്ലാത്ത ഒരു തേങ്ങയുടെ അര മുറി ചിരവിയത്.
ജീരകം, കുറച്ച്. കാല്‍ ടീസ്പൂണ്‍ മുഴുവന്‍ വേണ്ട.(തേങ്ങയും ജീരകവും ചേര്‍ത്ത് മിനുസമായി അരച്ചുവെയ്ക്കുക.)
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്‌
നല്ല പുളിയുള്ള മോര് - കാല്‍ ലിറ്റര്‍.
വറവിടാന്‍, കടുകും, കറിവേപ്പിലയും, ചുവന്ന മുളകും.


ഉണ്ടാക്കുന്ന വിധം
നേന്ത്രക്കായ, ഉപ്പും, മഞ്ഞളും മുളകുപൊടിയുമിട്ട് വേവിക്കുക.
വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക.
തേങ്ങയും ജീരകവും, നന്നായി അരച്ച് വെച്ചത്, അതില്‍ ചേര്‍ക്കുക.
അതും നന്നായി തിളച്ചാല്‍, വാങ്ങിവെച്ച്, വറവിടുക.
വറവിട്ട ഉടനെ ഇളക്കിമറിച്ചുവയ്ക്കരുത്.
അല്‍പ്പം കഴിഞ്ഞശേഷം ഇളക്കുക.

മറ്റു കാര്യങ്ങള്‍:-
മുളകുപൊടിയ്ക്കുപകരം, പച്ചമുളക്, തേങ്ങയുടെ കൂടെച്ചേര്‍ത്ത് അരച്ച് ചേര്‍ക്കാം. കുരുമുളകുപൊടി ചേര്‍ക്കുകയും ചെയ്യാം. തേങ്ങ ചേര്‍ത്ത് നന്നായി വെന്തതിനുശേഷം, തൈര്‍ ഒഴിച്ച് ഒന്നു പതപ്പിച്ച് വാങ്ങിവെക്കുകയും ചെയ്യാം.
മോരു കുറവോ കൂടുതലോ ഉപയോഗിക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ, വെള്ളം അധികം ചേര്‍ക്കാത്തതാണ് നല്ലത്.
ഉലുവ വറുത്തുപൊടിച്ച് ചേര്‍ക്കാം വേണമെങ്കില്‍. ശരിക്കുള്ള കാളനില്‍ വേവാനുള്ള വെള്ളമേ പാടുള്ളൂ. ഇത് അങ്ങനെ വേണമെന്നില്ല. എന്നാലും കുറേ വേണ്ട.