Wednesday, March 25, 2009

ഇടിച്ചക്ക തോരന്‍


ചേരുവകള്‍
ഇടിച്ചക്ക ചെറുത്‌ - 1
നാളികേരം ചിരവിയത്‌ - 1 കപ്പ്‌
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്
‍പച്ചമുളക്‌ - 2 എണ്ണം
ചുവന്ന മുളക്‌ - 2 എണ്ണം
ജീരകം - 1/2 ടീസ്പൂണ്
‍കടുക്‌ - 3/4 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്‌ - 1/2 ടീസ്പൂണ്‍
വെളിച്ചണ്ണ - 3 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ്‌ - പാകത്തിന്‌

ഉണ്ടാക്കുന്ന വിധം
1. ഇടിച്ചക്കയുടെ തൊലിയും കൂഞ്ഞും കളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കി അരിയുക.
2. ഇത്‌ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ വെള്ളമൊഴിച്ച്‌ വേവിയ്ക്കുക.
3. പകുതി വെന്ത ശേഷം ഉപ്പ്‌ ചേര്‍ത്ത്‌ നല്ലതു പോലെ വേവിച്ച്‌ വെള്ളം വാര്‍ത്ത്‌ വെയ്ക്കുക.
4. ആറിയതിനുശേഷം ഇത്‌ ചതച്ചെടുക്കുക.
5. നാളികേരം, ജീരകം പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ ചതച്ചെടുക്കുക.
6. ചീനച്ചട്ടിയില്‍ 2 ടീസ്പൂണ്‍ വെളിച്ചണ്ണ ഒഴിച്ച്‌ കടുക്‌, ഉഴുന്നു പരിപ്പ്‌ എന്നിവ മൂപ്പിച്ചെടുക്കുക.
7. അതില്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.
8. അതിനുശേഷം, വേവിച്ച്‌ ചതച്ചു വച്ച ഇടിച്ചക്ക ചേര്‍ക്കുക.
9. നല്ലതു പോലെ ഇളക്കിയശേഷം ചതച്ചു വച്ച നാളികേരക്കൂട്ട്‌ ചേര്‍ക്കുക.
10. ബാക്കിയുള്ള വെളിച്ചണ്ണയും ചേര്‍ത്ത്‌ വിളമ്പുന്ന ഒരു പാത്രത്തിലേയ്ക്ക്‌ മാറ്റുക.

Tuesday, March 24, 2009

നാടന്‍ പുളിങ്കറി

പ്രധാന ചേരുവകള്‍
ചക്കക്കുരു - 10 എണ്ണം(ആവശ്യത്തിന്)
മാങ്ങ(പുളിക്ക് പകരം മാങ്ങ) - 1/2 എണ്ണം

വെള്ളരി - 1/4 കിലോ
തക്കാളി - ഒരെണ്ണം(ആവശ്യമെങ്കില്‍)
തേങ്ങ ചിരകിയത് - ഒരു മുറി
ജീരകം - ആവശ്യത്തിന്
മുളകുപൊടി - ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
കറിവേപ്പില - രണ്ട് ഇതള്‍
ഉലുവ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വറ്റല്‍ മുളക് - 4 എണ്ണം
വെളിച്ചെണ്ണ/ പാചക എണ്ണ - അല്പം
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ചക്കക്കുരു നന്നായി വേവിച്ച് ഉടച്ച് അതില്‍ മുളകും മാങ്ങയും വെള്ളരിക്കയും ചേര്‍ത്ത് വേവിക്കുക.
വെന്തു കഴിഞ്ഞാല്‍ തേങ്ങയും ജീരകവും അരച്ചു ചേര്‍ത്തിട്ട് പതഞ്ഞു കഴിഞ്ഞാല്‍ വാങ്ങുക.
മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ താളിക്കുക.
ചൂടാറും മുന്‍പ് ഉപയോഗിക്കുക.

Monday, March 23, 2009

വെണ്ടക്കാ കിച്ചടി

ചേരുവകള്‍
1. വെണ്ടക്ക (ചെറുതായി വട്ടത്തില്‍ അരിഞ്ഞത്)= 500 ഗ്രാം
പച്ചമുളക് (നീളത്തില്‍ കീറിയത്)= 8 എണ്ണം
സവാള (ചെറിയതായി അരിഞ്ഞത്)= 1 എണ്ണം
2. നാളികേരം (നന്നായി അരച്ചത്)= 1/2 മുറി
3. ഇഞ്ചി (ചതച്ചത്)= ചെറിയത്
വെളുത്തുള്ളി (ചതച്ചത്)= 10 അല്ലി
4. കരിവേപ്പില = ആവശ്യത്തിന്
കടുക് = ആവശ്യത്തിന്
ചുവന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്) = 5 എണ്ണം
എണ്ണ = 4 ടീസ്പൂണ്‍
5. ജീരകം = 1 ടീസ്പൂണ്‍
മല്ലി പൊടി = 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി = 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
1. അരച്ച നാളികേരത്തിന്‍ അഞ്ചാം ചേരുവ ഇട്ട് വീണ്ടും അരച്ചതിനുശേഷം മാറ്റിവെക്കുക.
2. ചൂടായ എണ്ണയില്‍ കടുക് + കരിവേപ്പില + ചുവന്നുള്ളി എന്നിവ ഇട്ടു
പൊട്ടിച്ചതിനുശേഷം അരിഞ്ഞുവെച്ചീരിക്കുന്ന ഒന്നാമത്തെ ചേരുവ ഇട്ട് ഇളക്കുക.
3. വണ്ടക്ക ബ്രൗണ്‍ നിറമായികഴിഞ്ഞാല്‍ മൂന്നാം ചേരുവ ഇട്ട് ഇളക്കുക.
4. രണ്ടു മിനിട്ടുകള്‍ കഴിഞ്ഞ് അരച്ചു വച്ച രണ്‍ടും അഞ്ചും ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക.
5. അരകപ്പ് വെള്ളം ചേര്‍ത്ത് ചെറുതീയില്‍ രണ്ടു മിന്നിട്ട് ചൂടാക്കി വാങ്ങി ഉപയോഗിക്കാം.

Friday, March 20, 2009

കൈതച്ചക്ക കിച്ചടി


ചേര്‍ക്കേണ്ട ഇനങ്ങള്
‍കൈതച്ചക്ക - 1 കിലോ
പച്ചമുളക് - 150 ഗ്രാം
വെളിച്ചെണ്ണ - 200 മി ലി
തൈര് - 1 ലിറ്റര്
‍തേങ്ങ - 1 എണ്ണം
കടുക്, ഉലുവ - പാകത്തിന്
കറിവേപ്പില രണ്ട് ഇതള്‍ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം:
1. കൈതച്ചക്ക കൊത്തിയരിഞ്ഞത് പാതി വേവിച്ചു വയ്ക്കുക.
2. തേങ്ങ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കിയ ശേഷം വേവിച്ചു വച്ച കൈതച്ചക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് 75 മിലി വെളിച്ചെണ്ണയില്‍ കടുക്, മുളക്, ഉലുവ, കറിവേപ്പില, എന്നിവ ചേര്‍ത്ത് കടുക് വറുത്ത് മാറ്റിവയ്ക്കുക.

Monday, March 16, 2009

കൂട്ടുകറി

ചേരുവകള്‍
1.കടലപ്പരിപ്പ് - ഒരു കപ്പ്
2.നേന്ത്രക്കായ് - 2 എണ്ണം
ചേന - 100 ഗ്രാം
വെള്ളരി - 100ഗ്രാം
പടവലം - 100ഗ്രാം
മഞ്ഞള്പ്പൊടി - 1/4റ്റീസ്പുണ്
ഉപ്പ് - ആവശ്യത്തിന്
3. തേങ്ങാചിരകിയതു - 4 കപ്പ്‌
കുരുമുളക്‌ - 1/2റ്റീസ്പുണ്
മുളകുപൊടി - 1 റ്റീസ്പുണ്
വെളുത്തുള്ളി - 2 അല്ലി
കറിവേപ്പില - ഒരു തണ്ട്
4 കടുക്- 1 റ്റീസ്പൂണ്
ചുവന്ന മുളക് - 2
കറിവേപ്പില - 1 തണ്ട്
തേങ്ങാചിരകിയതു - 1/2 കപ്പ്
5..ശര്ക്കര - 50 ഗ്രാം

പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വേവിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്തു വേവിക്കുക.
അല്പ്പം വെളിച്ചണ്ണയില് തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള് ബാക്കിയുള്ളചേരുവകള് ചേര്ത്ത് അല്പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ച് കറിയില് ചേര്ക്കുക.
നാലമത്തേ ചേരുവകള് അല്പ്പം വെളിച്ചണ്ണയില് വറുത്തു കറിയില് ഇടുകശര്ക്കര ചേര്ത്തിളക്കി കറി കുറുകിയ ശേഷം ഉപയോഗിക്കുക

Tuesday, March 3, 2009

മത്തങ്ങാ വന്‍പയര്‍ എരിശേരി

ആവശ്യമുള്ളവ
മത്തങ്ങ-അര മുറി
വന്‍ പയര്‍-ഒരു പിടി
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
തേങ്ങ -അര മുറി
വെളുത്തുള്ളി-ഒരല്ലി
വറ്റല്‍ മുളക്- 1
കടുക്, എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്‌

പാചക രീതി
1. വന്‍പയറും മത്തങ്ങയും മഞ്ഞള്‍ പൊടിയും, മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക
2. നന്നായി വെന്തു ഉടയുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ തിളക്കണം.
3. തേങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
4. അരപ്പ് വെന്ത കഷ്ണങളിലേക്ക് ചേര്‍ക്കുക.
5. ഒന്ന് തിളച്ചു വരുമ്പോളേക്കും അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
6. ഒരു ചീനച്ചടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ തേങ്ങ ചിരണ്ടിയത് ഇട്ടു വറുത്തെടുക്കുക.
7. കടുകും ഒരു ചുമന്ന മുളക് മൂന്നായി മുറിച്ചു ഇട്ടതും കറിവേപ്പിലയും കൂടെ ഇട്ടു കടുക് വറക്കുക.
8. ഇത് വാങ്ങി വെച്ചിരിക്കുന്ന എരിശേരിയില്‍ ചേര്‍ക്കുക.

Sunday, March 1, 2009

മീനില്ലാത്ത മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചത്തക്കാളി നീളത്തില്‍ അരിഞ്ഞത് - രണ്ടുകപ്പ്
2. പച്ചമുളക് കീറിയത് - രണ്ടെണ്ണം
3. ഇഞ്ചി നീളത്തില്‍ കനംകുറച്ചരിഞ്ഞത് - ഒരു ടീസ്പൂണ്‍
4. ചെറിയഉള്ളി നീളത്തില്‍ കനംകുറച്ചരിഞ്ഞത് - മൂന്നെണ്ണം
5. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
6. മുളകുപൊടി - ഒരു ടീസ്പൂണ്‍ നിറച്ച്
7. മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍ വടിച്ച്
8. മല്ലിപ്പൊടി - അര ടീസ്പൂണ്‍ വടിച്ച്
9. ചെറിയ ഉള്ളി - അഞ്ചെണ്ണം
10. കുടമ്പുളി - രണ്ട് ചെറിയ കഷണം
11. വെളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
12. കറിവേപ്പില
13. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
അഞ്ചുമുതല്‍ ഒമ്പതു വരെയുള്ള സാധനങ്ങള്‍ കുറച്ചു തരുതരുപ്പായി അരയ്ക്കുക. ഒന്നുമുതല്‍ നാലുവരെയുള്ള സാധനങ്ങളും കുടമ്പുളിയും വെളിച്ചെണ്ണയും രണ്ടു തണ്ട് കറിവേപ്പിലയും ഉപ്പും കുറച്ചു വെള്ളവും അരപ്പും ചേര്‍ത്ത് ചെറിയ തീയില്‍ വെള്ളം വറ്റിച്ചെടുക്കുക. മീന്‍കറിയുടെ അയവു മതി. മീന്‍കറിയുടെ രുചിയും കിട്ടും.